മദര്‍ തെരേസ പുരസ്കാരം തോമസ് കാച്ചാംകോടത്തിന്
1586657
Tuesday, August 26, 2025 12:14 AM IST
കുട്ടനാട്: കുട്ടനാട് എക്യുമെനിക്കല്‍ മൂവ്മെന്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിശുദ്ധ മദര്‍ തെരേസയുടെ സമരണാര്ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം സി.ടി തോമസ് കാച്ചാംകോടത്തിന്. 15,001 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
സെന്റ് ആന്റണീസ് സാധുജന സഹായ സംഘം പ്രസിഡന്റ്, 1982ല്‍ കൊച്ചി കായലില്‍ നടന്ന അന്താരാഷ്ട്ര സാന്‍ബോട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിന്റെ അമരക്കാരൻ, തായ്ലൻഡില് നടന്ന അന്താരാഷ്ട്ര ട്രാഗ്ണ് ബോട്ട് മത്സരത്തില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിന്റെ അമരക്കാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് തോമസ്.
വിവിധ സംഘടനകളുടെ നേതൃതലങ്ങളിലും പ്രവർത്തിച്ചു. മദർ തെരേസയുടെ ജന്മദിനമായ ഇന്നു മാമ്പുഴക്കരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നൽകുമെന്ന് എക്യൂമെനിക്കല്‍ മൂവ്മെന്റ് രക്ഷാധികാരി ഫാ. ജോഷ്വാ ജോണ്‍, ചെയര്മാന് ഔസേപ്പച്ചന് ചെറുകാട്, കണ്‍വീനര്‍ കെ.ജെ. ജെയിംസ് കൊച്ചുകുന്നേല്‍ എന്നിവര്‍ അറിയിച്ചു.