സപ്ലൈകോ ഓണം ഫെയർ
1588263
Sunday, August 31, 2025 11:53 PM IST
ചേർത്തല: സപ്ലൈകോയുടെ നേതൃത്വത്തിൽ തുടങ്ങിയ ഓണം ഫെയർ-2025 മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇരുമ്പുപാലത്തിനു സമീപമുള്ള പീപ്പിൾ ബസാറിൽ തുടങ്ങിയ ഓണം ഫെയറിൽ 13 ഇനം ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത് കൂടാതെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ വി. സുരേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, വാർഡ് കൗൺസിലർ മിത്ര വിന്ദാഭായി, കെ.എസ്. സലീം, എം.ഇ. രാമചന്ദ്രൻ, സിറിയക്ക് കാവിൽ, വി.എസ്. ജബ്ബാർ, ജയിംസ് കണ്ണാട്ട്, സൗമ്യ സോമനാഥൻ എന്നിവർ സംസാരിച്ചു.