യുകെഡി വിദ്യാലയത്തില്‍ ഓണാഘോഷം
1587979
Sunday, August 31, 2025 2:48 AM IST
അമ്പലപ്പുഴ: അത്തപ്പൂക്കളമൊരുക്കി ആര്‍പ്പുവിളികളോടെ ഊഞ്ഞാലാടിയും ഓണസദ്യ ഒരുക്കിയും കലാപരിപാടികള്‍ സംഘടിപ്പിച്ചും പുന്നപ്ര യുകെഡി വിദ്യാലയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിളംബരജാഥ യോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. യുകെഡി പ്രിൻസിപ്പൽ ഉണ്ണിക്കൃഷ്ണന് പരിപാടികള്‍ക്കു നേതൃത്വം നല്കി.
ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ഓണക്കോടികള്‍ നൽകി. ശാന്തിഭവനിലെ അന്തേവാസികൾക്ക് ഓണത്തിന് സദ്യ നടത്താൻ അരി ഉൾപ്പടെയുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പായസകിറ്റും നൽകി. അധ്യാപകരായ ഉനൈസ്, സുവേഷ് കൃഷ്ണ, എസ്. ഉണ്ണിക്കൃഷ്ണൻ, സുരേഷ് ബാബു, വിജേഷ്, താര, അഫ്സില, ശ്രീല തുടങ്ങിയവർ സംബന്ധിച്ചു.