വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1588272
Sunday, August 31, 2025 11:53 PM IST
മാന്നാർ: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ബുധനൂർ ആലപ്പുറത്ത് പുത്തൻവീട്ടിൽ സദാശിവൻ നായർ (82) ആണ് മരിച്ചത്. ഓഗസ്റ്റ് 16 നായിരുന്നു അപകടം. ഭാര്യ: തങ്കമ്മ. മക്കൾ: സി.എസ്. മുരളീധരൻ, ശ്രീലത. മരുമക്കൾ: എം.എൻ. ശശികുമാർ.