വെട്ടിയാർ സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും
1587723
Friday, August 29, 2025 11:44 PM IST
മാങ്കാംകുഴി: വെട്ടിയാര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനും ഇടവകത്തിരുനാളിനും നാളെ കൊടിയേറും. രാവിലെ എട്ടിന് ഫാ. ജോണ്‍ തോട്ടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കോടിയേറ്റ് നടക്കും. വൈകുന്നേരം അഞ്ചിന് ഭക്തസംഘടനകളുടെ വാര്‍ഷികവും കലാ സന്ധ്യയും. ഫാ. മാത്യു ചെങ്കിലാത്ത് ഉദ്ഘാടനം ചെയ്യും.
സെപ്തംബര്‍ ഒന്നു മുതല്‍ നാലുവരെ വൈകുന്നേരം അഞ്ചിനുള്ള കുര്‍ബാനയ്ക്ക് ഫാ. ഗീവര്‍ഗീസ് മണിപ്പറമ്പില്‍, ഫാ. ജയിംസ് ഇല്ലിത്തറ, ഫാ. സ്ലീബാദാസ് ചരിവുപുരയിടം, ഫാ. ഷാജി തുമ്പേച്ചിറ എന്നിവര്‍ കാര്‍മികത്വം വഹിക്കും. അഞ്ചിന് വൈകിട്ട് അഞ്ചിന് ഇടവകയിലെ മുന്‍ വികാരിമാരും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും തുടര്‍ന്ന് വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് വണക്കം.
ആറിന് വൈകുന്നേരം അഞ്ചിന് സെമിത്തേരിയിലേക്ക് മെഴുകുതിരി പ്രദക്ഷിണവും ഏഴിനു രാവിലെ എട്ടിന് ഫാ. ജോണ്‍ എസ്. പുത്തന്‍വിളയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും വൈകുന്നേരം 6.30 ന് റാസയും നടക്കും. എട്ടിനു രാവിലെ എട്ടിന് പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം കൊടിയിറക്ക്, നേര്‍ച്ച വിതരണം എന്നിവ നടക്കും.
എല്ലാ ദിവസവും പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയും മധ്യസ്ഥ പ്രാര്‍ഥനയും നേര്‍ച്ച വിതരണവും ക്രമീകരിച്ചിട്ടുണ്ടന്ന് ഇടവക വികാരി ഫാ. ഡോ. ഗീവര്‍ഗീസ് കൈതവന, ട്രസ്റ്റി ജി.ജോണ്‍, സെക്രട്ടറി അജി തോമസ് ജോ. സെക്രട്ടറി ആന്‍സി ജിജോ എന്നിവര്‍ അറിയിച്ചു.