കായൽ സംരക്ഷണത്തിന് കർമപദ്ധതി വേണമെന്ന് വേമ്പനാട് സംരക്ഷണ സമിതി
1587720
Friday, August 29, 2025 11:44 PM IST
ആലപ്പുഴ: കായൽ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള കർമപദ്ധതികൾ വേണം ആവിഷ്കരിക്കാനെന്ന ആവശ്യവുമായി വേമ്പനാട് കായൽ സംരക്ഷണ സമിതി രംഗത്ത്. വിവിധ ആവശ്യങ്ങൾക്കുവേണ്ടി മണ്ണെടുക്കുമ്പോൾ ദേശീയ ജലപാതയിൽ നിന്ന് മാത്രം മണ്ണ് എടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഒരേ സ്ഥലത്തുനിന്ന് സ്ഥിരമായി മണ്ണെടുക്കുന്ന നീക്കം ഒഴിവാക്കുക, രാത്രി 10 ന് ശേഷം യന്ത്രം പ്രവർത്തിക്കുന്നത് നിർത്തുക, മലിനജലവും ചെളിയും തിരികെ കായലിലേക്ക് ഒഴുക്കാതിരിക്കുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരമായി മേൽനോട്ടം കൊടുക്കുക, വേമ്പനാട്ടുകായലിലെ ശുദ്ധീകരണം, ദേശീയ ജലപാതയുടെ നിർമാണം തുടങ്ങിയ പദ്ധതികളുടെ വിശദാംശകൾ പുറത്തുവിടുക തുടങ്ങിയവയാണ് വേമ്പനാട് സംരക്ഷണം സമിതിയുടെ ആവശ്യങ്ങൾ.
ജോർജ് ജോസഫ് തോണ്ടുങ്കൽ, വി.ടി. മാത്യു വരയത്തുചിറ, ബിജു കെ എം കണ്ടത്തിൽ, ബിജു കെ. ആർ പുതുവൽചിറ, ഷൈജു പുത്തൻ തയ്യിൽ, പി.എസ്. ബാബു ശങ്കരമംഗലം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.