എന്‍സിസി ദേശീയ ക്യാമ്പിന് മാന്നാറിൽ തുടക്കമായി
1587479
Thursday, August 28, 2025 11:42 PM IST
മാന്നാര്‍: എന്‍സിസി ദേശീയ ക്യാമ്പിന് മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. കൊല്ലം ഗ്രൂപ്പ് കാമാന്‍ഡര്‍ കേണല്‍ ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. 10 കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അല്‍ഫോന്‍സ് അധ്യക്ഷത വഹിച്ചു. രാജ്യസ്നേഹത്തിനും ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍ സിസി കേഡറ്റുകള്‍ സജ്ജരാകണമെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ആത്മധൈര്യം വെടിയാതെ പങ്കുചേരാന്‍ കേഡറ്റുകള്‍ക്ക് കഴിയണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കേണല്‍ ജിതേഷ് കുമാര്‍, സുബൈദര്‍ മേജര്‍ ഗുരുവയ്യ, എന്‍സിസി ഓഫീസര്‍മാരായ സിബി മത്തായി, അനുപ് ആര്, റ്റീന ഏബ്രഹാം, ജയലക്ഷ്മി, സുബൈദര്മാരായ വിക്രം, സജീവ്, പ്രദീപ്, ജയേഷ്, രതീഷ്, അജികുമാര്‍, ബല്‍ജിത്ത്, അനന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 300 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
യോഗ, ദേശീയസുരക്ഷ, പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള പഠനം, കലാ-കായിക മത്സരങ്ങള്‍, ആലപ്പുഴ കൊല്ലം ജില്ലകളിലെ ചരിത്രസ്മാരകങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പഠനയാത്ര, കരകൗശല ഓട്ടുപാത്ര നിര്‍മാണശാല സന്ദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.