ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്നതില്‍ ഉദ്യോഗസ്ഥ ലോബിക്കും പങ്കെന്ന്
1588268
Sunday, August 31, 2025 11:53 PM IST
എടത്വ: പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തളര്‍ത്തി സ്വകാര്യസ്ഥാപനങ്ങളെ വളര്‍ത്താന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ആരോപിച്ചു. കോണ്‍ഗ്രസ് തലവടി നോര്‍ത്ത് മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്താക്കളുടെ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ സ്വകാര്യമേഖലയിലേക്ക് അവരെ ചെന്നെത്തിക്കുന്നതില്‍ ഉദ്യോഗസ്ഥ അലംഭാവം നടക്കുന്നു. പുതിയ കണക്ഷനുകള്‍ എടുക്കാന്‍ വരുന്ന ഉപഭോക്താക്കളെ തിരിച്ചുവിടുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ളതെന്ന് സജി ജോസഫ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് നാല്പത്തഞ്ചില്, ബിജു പാലത്തിങ്കല്‍, എം.എസ്. പ്രതാപന്, ഷാജി മാമ്മൂട്ടില്‍, വിജയ ബാലകൃഷ്ണന്, ജോര്‍ജുകുട്ടി, അശോകന് കുന്നേല്‍, തങ്കച്ചന് ചക്കാലയില്‍, മോനിച്ചന് പൂവക്കാട്, മനോജ് അമ്പ്രയില്, ജോയി ശ്രാമ്പിക്കല്‍, മോനി ഉമ്മന്‍, യോഹന്നാന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.