ആശാപ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ആദരവും ഓണക്കോടിയും
1587974
Sunday, August 31, 2025 2:48 AM IST
ആലപ്പുഴ: ആശാപ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ആദരവും ഓണക്കോടിയുമൊരുക്കി കെ.സി. വേണുഗോപാല്‍ എംപി. ആദ്യഘട്ടം എന്ന നിലയിൽ പാർലമെന്റ്തല വിതരണോദ്ഘാടനം ആലപ്പുഴ നഗരസഭാ അതിര്‍ത്തിയിലെ ആശാപ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ സേനാംഗങ്ങൾക്കുമായി ഇന്നു നടക്കും.
രാവിലെ 10ന് സെന്റ് ജോസഫ് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. മറ്റു നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണം നടക്കും. കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ് എംഎൽഎയുടെ പ്രത്യേക പരിപാടിവഴി ഓണക്കോടി വിതരണം ചെയ്യും.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കും. റിഗോ രാജു, ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍, എന്‍എച്ച്എം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ. കോശി പണിക്കര്‍, ഹരിതകര്‍മ സേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് , സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എ.എ. ഉഷ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓണോത്സവം - 2025
ഹരിപ്പാട്: ഗാന്ധിഭവൻ സ്നേഹവീട് ഓണാഘോഷം ഓണോത്സവം 2025 എന്ന പേരിൽ നടക്കും. ഗാന്ധിഭവൻ അന്തേവാസികളുടെ വിവിധ കലാപരിപാടികൾ, സൗഹൃദ തിരുവാതിര കൈകൊട്ടിക്കളി മത്സരം, വഞ്ചിപ്പാട്ട് മത്സരം, എന്നിവ നടക്കും തുടർന്നു നടക്കുന്ന സാംസ്കാരിക സംഗമത്തിന് ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷത വഹിക്കും ആലപ്പുഴ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വസന്തകുമാരി ഉദ്ഘാടനം നിർവഹിക്കും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രസാദ് കുമാർ, എസ്. അനില, തിരക്കഥാകൃത്ത് സതീഷ് മുതുകുളം, ഡോ. പുനലൂർ സോമരാജൻ എന്നിവർ പങ്കെടുക്കും.