ബസ് തട്ടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതിത്തൂണിൽ ഇടിച്ചു
1587977
Sunday, August 31, 2025 2:48 AM IST
മാങ്കാംകുഴി: സ്വകാര്യബസ് തട്ടി നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചു. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ച കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഓട്ടോറിക്ഷ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് ഓട്ടോയിൽ തട്ടിയതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വൈദ്യുതി പോസ്റ്റ് തകരാറിലായതിനെത്തു ടർന്ന് വൈദ്യുതി വിതരണവും തടസപ്പെട്ടു. രാത്രിയോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.