വാസ്കോ ഫുട്ബോള്‍മേള ഒന്നുമുതല്‍
1587975
Sunday, August 31, 2025 2:48 AM IST
ചേര്‍ത്തല: വാരനാട് വാസ്കോ ഒരുക്കുന്ന 40-ാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒന്നു മുതല്‍ ഏഴുവരെ വാസ്കോ ഫ്ളെഡ്ലൈറ്റ് മൈതാനിയില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇതിനൊപ്പം മുതിര്‍ന്നവരുടെയും പതിനെട്ടു വയസിനു താഴെ പ്രായമുള്ളവരുടെയും പ്രദര്‍ശനമത്സരവും ടൂര്‍ണമെന്റിന്റെ ഭാഗമായി ഒരുക്കുമെന്ന് രക്ഷാധികാരി തങ്കച്ചന് വി. തോട്ടങ്കര, സെക്രട്ടറി എസ്. ഹരികൃഷ്ണന്, ടി.എം. അദ്വൈത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നിന് വൈകുന്നേരം ചേര്‍ത്തല പോലീസ് ഇന്‍സ്പക്ടര്‍ ജി. അരുണ്‍ ഉദ്ഘാടനം ചെയ്യും. വാസ്കോ പ്രസിഡന്റ് സുധി പിഷാരത്ത് അധ്യക്ഷനാകും. അഖിലാഞ്ജലി ഗ്രൂപ്പ് ചെയര്മാന് പി.ഡി. ലക്കി മുഖ്യാതിഥിയാകും. രാത്രി 7.30 മുതലാണ് മത്സരങ്ങള്‍. ഏഴിന് രാത്രി സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ഫ്രഷ് ടു ഹോം സിഇഒ മാത്യുജോസഫ് വിശിഷ്ടാതിഥിയാകും. വാരനാട് ദേവസ്വം സെക്രട്ടറി വെള്ളിയാകുളം പരമേശ്വരന് സമ്മാനദാനം നടത്തും. രക്ഷാധികാരി സജി ആന്റണി അധ്യക്ഷനാകും. 31ന് വൈകുന്നേരം വാരനാട് കവലയില്‍നിന്ന് തുടങ്ങുന്ന വിളംബര റാലി ലിസ്യൂനഗര്‍ പള്ളി വികാരി ഫാ. ജോസഫ് തെക്കിനേഴത്ത് ഫ്ളാഗ് ഓഫ് ചെയ്യും.