ചേര്‍ത്തല വള്ളംകളിക്കു തുടക്കമായി
1588274
Sunday, August 31, 2025 11:53 PM IST
ചേര്‍ത്തല: പ്രഥമ എഎസ് കനാൽ എവറോളിംഗ് ട്രോഫി സബീഷ് നയിച്ച പറയൻചാൽ വള്ളത്തിന്. ചേർത്തല നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ആദ്യ വള്ളംകളി മത്സരമായിരുന്നു. ചേർത്തല നഗരസഭയുടെയും സേവ് എഎസ് കനാൽ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് വള്ളംകളി മത്സരവും സംഘടിപ്പിച്ചത്.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഫ്ലാഗ് ചെയ്തു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, ക്ലീൻ സിറ്റി മാനേജർ സന്ദേശ് തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടുദിവസങ്ങളിലായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പുക്കള മത്സരം, ചൂണ്ടയിടൽ മത്സരം, ചകിരിപിരി മത്സരം, ഓലമടയൽ മത്സരം, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപനസമ്മേളനത്തിൽ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു.