സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം: സൈനുലാബ്ദീനുമായി തെളിവെടുപ്പ് നടത്തി
1587726
Friday, August 29, 2025 11:44 PM IST
അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിൽ സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ഒന്നാം പ്രതി സൈനുലാബ്ദീനുമായി അമ്പലപ്പുഴ പോലീസ് തെളിവെടുപ്പ് നടത്തി. ഇയാളുടെ കരുനാഗപ്പള്ളിയിലെ വാടക വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.മരണമടഞ്ഞ വയോധികയുടെ വീട്ടിൽനിന്ന് സൈനുലാബ്ദീൻ കവർന്ന ഒരു ജോഡി കമ്മൽ ഇവിടെനിന്ന് കണ്ടെടുത്തു.
ഇയാളുടെ ഭാര്യയും രണ്ടാം പ്രതിയുമായ അനീഷയെ കസ്റ്റഡിയിൽ ലഭിക്കാൻ അമ്പലപ്പുഴ പോലീസ് കോടതിയിൽ അപേക്ഷ നൽകി.ഇരുവരെയും തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ വീട്ടിലെത്തിച്ച് അടുത്ത ദിവസം തെളിവെടുപ്പും നടത്തും.