പാഴ്സൽ ലോറി അപകടത്തിൽപ്പെട്ടു; ഡ്രൈവർക്കു പരിക്ക്
1587487
Thursday, August 28, 2025 11:42 PM IST
അമ്പലപ്പുഴ: പാഴ്സൽ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്കു പരിക്ക്. തിരുവനന്തപുരം എസ്.എൻ നിവാസിൽ ചന്ദ്രചൂഡ(21)നാണ് പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴിന് വണ്ടാനം ശാസ്താ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. എറണാകുളത്തുനിന്ന് കായംകുളത്തേക്കു പാഴ്സൽ സാമഗ്രഹികളുമായി പോകുകയായിരുന്നു. ദേശിയപാത നിർമാണവുമായി ബന്ധപ്പെട്ടു റോഡിന്റെ വശങ്ങൾ പലഭാഗത്തും മരണക്കെണിയാകുകയാണ്.