കളഞ്ഞുകിട്ടിയ പണം തിരികെ നൽകി വിദ്യാർഥികൾ
1587727
Friday, August 29, 2025 11:44 PM IST
ഹരിപ്പാട്: റോഡിൽനിന്നു കിട്ടിയ വയോധികരുടെ പെൻഷൻതുക തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി. ഒന്നാം വർഷ ബിബിഎ വിദ്യാർഥിളായ കണ്ടല്ലൂർ വടക്ക് ചൈതന്യയിൽ ആദർശ്, പുതിയവിള ബിനുഭവനത്തിൽ രോഹിത് എന്നിവരാണ് കളഞ്ഞുകിട്ടിയ തുക തിരികെ നൽകിയത്.
പുതിയവിള സ്വദേശികളായ സരസ്വതിയമ്മ, രാധാമണിയമ്മ എന്നിവരുടെ വാർധക്യ പെൻഷൻ തുകയായ 4600 രൂപയാണ് നഷ്ടപ്പെട്ടത്. പേരാത്ത് മുക്കിനു പടിഞ്ഞാറു ഭാഗത്തുവച്ചാണ് യുവാക്കൾക്ക് പണം കിട്ടിയത്. ഇവർ പണം കനകക്കുന്ന് പോലീസിനെ ഏല്പിച്ചു. ഇതോടൊപ്പമുണ്ടായിരുന്ന രേഖകളിൽ ഫോൺ നമ്പർ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് ഉടമകളിലൊരാളായ സരസ്വതിയമ്മയെ വിളിച്ചു വരുത്തിയാണ് തുക കൈമാറിയത്.