കത്തോലിക്കാ കോണ്‍ഗ്രസ് വാര്‍ഷികം ഇന്ന്
1587976
Sunday, August 31, 2025 2:48 AM IST
ആലപ്പുഴ: തത്തംപള്ളി കത്തോലിക്കാ കോണ്‍ഗ്രസ് വാര്‍ഷികവും ആദരവും ഇന്ന് തത്തംപള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് പ്രസിഡന്റ് ബിനു സ്കറിയ അധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി, പ്ലസ് ടു തുടങ്ങി വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ മാര്‍ തോമസ് തറയില്‍ ആദരിക്കും.
ഇടവകയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡയറക്ടറി ജാലകം മാര്‍ തറയില്‍ പ്രകാശനം ചെയ്യും. ഇടവക വികാരി ഫാ. ജോസ് മുകളേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ മാമ്മൂട്ടില്‍ ആമുഖ സന്ദേശം നല്‍കും.
കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് ദേവസ്യ പുളിക്കാശേരി, തോമസ് കൊരണ്ടക്കാട്, ഡയാന ജോയിക്കുട്ടി, റ്റോമി കടവില്‍, മോളമ്മ, ശ്രീമതി രഞ്ജിനി, ജോമോന്, സിജോ ജോണ്‍, ചാക്കോ തോമസ്, ലനു തോമസ്, ടോമി പൂണിയില്‍ തുടങ്ങിയവർ പ്രസംഗിക്കും.