സൈക്കിള്‍ അഗർബത്തി അഖണ്ഡ ജ്യോതി പ്രകാശിപ്പിച്ചു
1588265
Sunday, August 31, 2025 11:53 PM IST
ആലപ്പുഴ: പുന്നമട കായലിൽ നടന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള അഖണ്ഡ ജ്യോതി പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. വള്ളംകളിയുടെ ഗോൾഡ് സ്പോൺസറും രാജ്യത്തെ പ്രമുഖ അഗർബത്തി ബ്രാൻഡുമായ സൈക്കിൾ പ്യുവർ അഗർബത്തിയാണ് വള്ളംകളി ഉദ്ഘാടനത്തോടനുബന്ധിച്ച് ആറടി നീളമുള്ള അഖണ്ഡ ജ്യോതി ഒരുക്കിയത്. കൃഷിമന്ത്രി പി. പ്രസാദ്, സിംബാബ്വേ ഡെപ്യൂട്ടി മന്ത്രി രാജേഷ് ഇന്ദുകാന്ത് മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ കളക്ടറും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനുമായ അലക്സ് വർഗീസ്, ആലപ്പുഴ സബ് കളക്ടറും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ സമീർ കിഷൻ എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്നതിൽ സൈക്കിൾ പ്യുവർ അഗർബത്തി എക്കാലവും വിശ്വസിക്കുന്നതായി മാനേജിംഗ് ഡയറക്ടർ അർജുൻ രംഗ പറഞ്ഞു. സൈക്കിൾ പ്യുവർ അഗർബത്തിയുടെ ലോഗോ തുഴച്ചിൽ ജഴ്സികളിലും നെഹ്റു ട്രോഫിയിലും പ്രദർശിപ്പിച്ചിരുന്നു.