ജനകീയ ട്രോഫി ജലോത്സവം സെപ്റ്റംബര്‍ 12ന്
1587725
Friday, August 29, 2025 11:44 PM IST
എടത്വ: നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ് നേതൃത്വം നല്കുന്ന ജനകീയ ട്രോഫി ജലോത്സവം സെപ്റ്റംബര്‍ 12ന് ഉച്ചകഴിഞ്ഞു രണ്ടിന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. 9 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 30 കളിവള്ളങ്ങള്‍ ഇത്തവ ണ മാറ്റുരയ്ക്കും വിദേശ മലയാളികളും വിദേശ ടൂറിസ്റ്റുകളും വള്ളംകളി വീക്ഷിക്കാന്‍ എത്തുന്നതിനാല്‍ വിപുലമായക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, കായികതാരങ്ങള്‍, സിനിമ നടി-നടന്‍ന്മാരും പങ്കെടുക്കും. മത്സരം കുറ്റമറ്റതാക്കാന്‍ സ്റ്റില്‍ സ്റ്റാര്‍ട്ടിംഗ് ഡിജിറ്റല്‍ ട്രാക്കുകള്‍ ക്രമീകരിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ നീരേറ്റുപുറം എഎന്‍സി ജംഗ്ഷനുകളില്‍ വടംവലി, അയല്‍കൂട്ടങ്ങളുടെ കസരകളി, വഞ്ചിപ്പാട്ടു മല്‍സരം, തിരുവാതിര, കൈകൊട്ടിക്കളി ഉള്‍പ്പെടെവിവിധ കലാപരിപാടികള്‍ നടക്കും. തിരുവല്ല, എടത്വ പ്രദേശത്ത് വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും.
സെപ്റ്റംബര്‍ 10ന് തിരുവല്ലാ കുട്ടനാട് എന്നിവിടങ്ങളിലെ പ്രധാന പ്രദേശങ്ങളിലൂടെ ജനകീയ ട്രോഫി ഉള്‍പ്പെടെ 50 ട്രോഫികളുമായി പ്രയാണം നടത്തും.
പി.റ്റി. പ്രകാശ്, കെ.കെ. രാജു, അനില്‍ വെറ്റിലക്കണ്ടം, സാനു കല്ലുപുരയ്ക്കല്‍, രാജേഷ് നീരേറ്റുപുറം, കെ.ഒ. തോമസ്, അജികുമാര്‍ കലവറശ്ശേരി, കെ.റ്റി. ജനാര്ദനന്, സത്യജിത്ത്, ലീമോന്‍ അലക്സ് തോമസ്, തങ്കച്ചന് മാലിയില്‍, തങ്കച്ചന് ചക്കാലയില്‍, ആനന്ദന് കുതിരച്ചാല്‍, ശ്രീനിവാസന് ചക്കുളം, ഏബ്രഹാം ജോര്‍ജ്ജ്, സി.കെ. സോമന് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികൾ പ്രവര്‍ത്തിച്ചുവരുന്നതായി ഭാരവാഹികളായ റെജി ഏബ്രഹാം തൈക്കടവില്‍, പ്രകാശ് പനവേലി എന്നിവര്‍ അറിയിച്ചു.