നെഹ്റു ട്രോഫി മാധ്യമ അവാർഡ് വിതരണം
1587973
Sunday, August 31, 2025 2:36 AM IST
ആലപ്പുഴ: നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ എഴുപതാമത് നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പുന്നമട നെഹ്റു പവലിയനില്‍ നടന്ന 71 -ാമത് നെഹ്റുട്രോഫി വള്ളംകളി ഉദ്ഘാടനച്ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എം പി, എംഎല്‍എ മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന് എന്നിവര്‍ ജേതാക്കള്‍ക്ക് 10,001 രുപ കാഷ് അവാര്‍ഡും മെമന്റോയും പ്രശസ്തിപത്രവും സമ്മാനിച്ചു.
അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.എസ്. താജുദ്ദീനും മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫര്‍ നിഖില്‍ രാജും ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ബിദിന്‍ ദാസും ഏറ്റുവാങ്ങി.
ശ്രവ്യമാധ്യമ വിഭാഗത്തില്‍ റേഡിയോ മാംഗോ, ക്ലബ് എഫ് എം എന്നിവക്ക് പ്രത്യേക ജ്യൂറി പരാമര്‍ശത്തിനുള്ള മെമന്റോയും സമ്മാനിച്ചു. ചടങ്ങില്‍ തോമസ് കെ. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, സബ് കളക്ടര്‍ സമീര്‍ കിഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് എന്നിവര്‍ പങ്കെടുത്തു.