പാർക്കിംഗ് നിയന്ത്രണം ഇങ്ങനെ
1587486
Thursday, August 28, 2025 11:42 PM IST
നാളെ രാവിലെ മുതൽ നഗരത്തിൽ ജനറൽ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികിൽ പാർക്കിംഗ് പാടില്ല. പോലീസ് കൺട്രോൾ റൂം ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല.
തണ്ണീർ മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും എറണാകുളം ഭാഗത്തുനിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങളും കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവെന്റ് സ്ക്വയർ വഴി ആലപ്പുഴ ബീച്ച്, പോലീസ് പരേഡ് ഗ്രൗണ്ട്, കനാൽ ബങ്ക് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
തെക്കുനിന്നു വരുന്ന വാഹനങ്ങൾ എസ് ഡി കോളജ് ഗ്രൗണ്ട്, ചിൻമയ സ്ക്കൂൾ ഗ്രൗണ്ട്, ചുടുകാട് പമ്പ് ഹൗസ്, റ്റിഡി സ്ക്കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിൽ പാർക്ക് ചെയ്യണം.
ചങ്ങനാശേരി ഭാഗത്തുനിന്നു കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ തിരുവാമ്പാടി സ്കൂൾ ഗ്രൗണ്ട്, കാർമൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം.
ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ നാളെ രാവിലെ മുതൽ രാത്രി ഒൻപതു വരെ കെഎസ്ആർടിസി ഓർഡിനറി ബസുകളും ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളും ഒഴികെയുള്ള ബസുകൾ ബൈപാസിലൂടെ മാത്രമേ സർവീസ് നടത്തൂ.
ഡ്രോൺ
അനുവദിക്കില്ല
ഡ്രോൺ റൂൾ 2021 പ്രകാരം നെഹ്റുട്രോഫി ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശം ടെമ്പററി റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഡ്രോൺ കാമറകൾ പ്രവർത്തിപ്പിക്കുന്നവരുടെ ഡ്രോൺ/ഹെലികാമറ പിടിച്ചെടുത്തു നിയമ നടപടി സ്വീകരിക്കും.