കൊടുപ്പുന്ന ഗവ. ഹൈസ്കൂളിലെ വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം
1587478
Thursday, August 28, 2025 11:42 PM IST
എടത്വ: കൊടുപ്പുന്ന ഗവ. ഹൈസ്കൂളിന്റെ പ്രധാന കവാടം, മതില് പുനര്‍നിര്‍മാണം എന്നീ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു നിര്‍വഹിച്ചു. കൊടുപുന്ന ഗവ. ഹൈസ്കൂള്‍ പ്രധാന അധ്യാപിക എം. ഷെമീറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്.
നിരന്തരമായ വെള്ളക്കെട്ടും കാലപ്പഴക്കവും മൂലം അപകടഭീഷണിയിലായിരുന്ന പഴയമതില്‍ പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മിക്കുന്നത്. കൂടാതെ സ്കൂള്‍ ഗൗണ്ട് ഉയര്‍ത്തുന്നതിനും മറ്റു പുനരുദ്ധാരണ പ്രവൃത്തിക്കുമായി ഈ വര്‍ഷം എട്ടുലക്ഷം രൂപയും കൂടി അനുവദിച്ചിട്ടുണ്ട്. മഴയും ചെറിയ വെള്ളപ്പൊക്കവും ഉള്ളപ്പോള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ ബുദ്ധിമുട്ടായിരുന്നു.
സീനിയര്‍ അസിസ്റ്റന്റ് ടി. കവിത, സ്റ്റാഫ് സെക്രട്ടറി രാകേഷ് ആര്. നായര്‍, അധ്യാപകരായ കെ.ജി. സിജി, പ്രസീത സി. രാജ്, പി.വി. റോസ് മാര്‍ഗരറ്റ്, വി.വി. ജിജി, ജി. ശ്രീലക്ഷ്മി, എസ്. ദിവ്യ, ടി. ശ്രീജമോള്‍, കെ. അശ്വതിക്കുട്ടി, എല്‍. മഞ്ജു റാണി, മഞ്ജുള എം. ആനന്ദ്, കൗണ്‍സിലര്‍ ഷെറിന് കെന്നഡി, ഓഫീസ് സ്റ്റാഫ് വി.വി. റിനു, എ.പി. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.