സബ് ജൂണിയർ സംസ്ഥാന ബാസ്കറ്റ്ബോൾ: ആലപ്പുഴയെ റക്സണും ഫേബയും നയിക്കും
1587728
Friday, August 29, 2025 11:44 PM IST
ആലപ്പുഴ: 50-ാമത് സബ് ജൂനിയർ കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്-2025ൽ ആലപ്പുഴ ജില്ലാ ടീമുകളെ റക്സണും ഫേബയും നയിക്കും.
ആൺകുട്ടികൾ: റക്സൺ അന്റണി കെ.വൈ - ക്യാപ്റ്റൻ, വിധു കൃഷ്ണ ബി, കാശിനാഥ് കെ. ആർ, നിദാൽ അൽദിൻ .എൻ, ജിയോ ജോർജ്, ആർവി വിനോദ്, നിരഞ്ജൻ ആർ, മഹാദേവൻ എസ്, മുഹമ്മദ് അജ്വാദ് ഷാജഹാൻ, അഭിനവ് മാധവ് പി, അൽ സഹദ് ബിൻ ഫൈസൽ, ഹാസിഫ് മുഹമ്മദ് വി.എസ്.
പെൺകുട്ടികൾ: ഫേബ ബെൽബിൻ - ക്യാപ്റ്റൻ, സന വിമൽ, കാവ്യ ആർ, സായി കൃപ എ, അതുല്യ സുധീഷ്, അഞ്ജന റാം, ദക്ഷിണ ആർ, പൂജ ബൈജു, ഹന്ന ഫാത്തിമ, അന്ന എൽസ ജോർജ്, നിവിയ ആഗ്നസ് ജയേഷ്, സഹദിയ എസ്.
ടീമുകൾക്കുള്ള ജഴ്സി വിതരണം ജ്യോതിനികേതനിൽ പ്രിൻസിപ്പൽ സെൻ കല്ലുപുര നിർവഹിച്ചു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജോർജ് ജോസഫ്, കോച്ചുമാരായ ബിനു എം, ഷഹബാസ് എസ് എന്നിവർ പങ്കെടുത്തു.
മെഡിവിഷൻ സ്പോൺസർ ചെയ്യുന്ന ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ചാമ്പ്യൻഷിപ്പ് ആലപ്പുഴ പുന്നപ്ര കപ്പക്കടയിലുള്ള ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെയാണ് സംഘടിപ്പിക്കുന്നത്.