ഓർമയിൽ ഒരു ഓണംകൂടി
1587978
Sunday, August 31, 2025 2:48 AM IST
ചേർത്തല: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർമയിൽ ഒരു ഓണം കൂടി പ്രശസ്ത പ്രഭാഷകൻ ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. വയലാർ ഗുദേവ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഷാജി മഞ്ജരി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം രക്ഷാധികാരിയുമായ പി. നളിനപ്രഭ പതാക ഉയർത്തി. സവാക്കിന്റെ അംഗങ്ങളിൽ വിവിധ പുരസ്കാരം ലഭിച്ചവരെ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ ഷാജിമോഹൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, ചേർത്തല താലൂക്ക് സെക്രട്ടറി സുനിജാലക്ഷ്മി, തുറവൂർ മേഖലാ സെക്രട്ടറി മഞ്ജുളാദേവി എന്നിവർ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കലാമേള വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു.