ചേർത്തല സെന്റ് മേരീസ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു
1587480
Thursday, August 28, 2025 11:42 PM IST
ചേർത്തല: സെന്റ് മേരീസ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഓണത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പാലം തുറന്നു നൽകുന്നതിന് മന്ത്രി പി. പ്രസാദ് കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു.
വ്യാപാരി-വ്യവസായികളും പാലം തുറന്നുനൽകണമെന്ന ആവശ്യം ഉയർത്തിയിരുന്നു. 6.33 കോടി രൂപ അടങ്കലിൽ നിർമിക്കുന്ന പാലത്തിന്റെ കൈവരി, സംരക്ഷണഭിത്തി എന്നിവയുടെ നിർമാണം പൂർത്തിയാക്കി മെറ്റൽ വിരിച്ചാണ് ഗതാഗത്തിന് തയാറാക്കിയത്. ബിഎംബിസി ടാറിംഗ്, റിഫ്ലക്ടർ അടക്കമുള്ള റോഡ് സുരക്ഷാക്രമീകരണങ്ങൾ, നടപ്പാതയിൽ ടൈൽവിരിക്കൽ എന്നിവയാണ് അവശേഷിക്കുന്ന ജോലികൾ.
പാലത്തിന്റെ ഉയരം സംബന്ധിച്ച് ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ എതിർപ്പ് കൃഷിമന്ത്രിയുടെ ഇടപെടലിലൂടെ മറികടന്നാണ് തടസപ്പെട്ടപാലം പണി പുനരാരംഭിച്ചത്.
പാലത്തിന്റെ അവശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കി പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് കൃഷി മന്ത്രി അറിയിച്ചു. ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, കൗൺസിലർ ലിസി ടോമി, ബി. വിനോദ്, എം.സി. സിദ്ധാർഥൻ തുടങ്ങിയവർ പങ്കെ ടുത്തു.