ആ​ല​പ്പു​ഴ: ശു​ചി​ത്വ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്നു മു​ത​ൽ ഏഴു വ​രെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ലി​ന്യ​മു​ക്ത കേ​ര​ളം എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ മാ​ലി​ന്യസം​സ്ക​ര​ണം, വേ​ർ​തി​രി​ക്ക​ൽ, പു​നഃ​ചം​ക്ര​മ​ണം, ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മാ​ലി​ന്യസം​സ്കാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ൾ പൂ​ക്ക​ള​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും 10,000 രൂ​പ​യും സം​സ്ഥാ​ന​ത​ല വി​ജ​യി​ക്ക് 25,000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്ക​ണം. പ്ലാ​സ്റ്റി​ക്, രാ​സ​വ​സ്തു​ക്ക​ൾ, കൃ​ത്രി​മ അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ശു​ചി​ത്വ മി​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ പി​ന്തു​ട​ര​ണം. പൂ​ക്ക​ള​ത്തി​ന്‍റെ ചി​ത്രം [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റായി അ​യ​ക്ക​ണം. കൂ​ടാ​തെപൂ​ക്ക​ള​ത്തി​ന്‍റെ ചി​ത്രം വ്യ​ക്തി​ഗ​ത സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത് ആ​ല​പ്പു​ഴ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ പേ​ജ് ടാ​ഗ് ചെ​യ്യ​ണം. #suchitwapookkalam, #Harithaonam, #Suchitwamission എ​ന്നീ ഹാ​ഷ്‌​ടാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​ക.

വി​ദ​ഗ്ധസ​മി​തി തെര​ഞ്ഞെ​ടു​ത്ത എ​ൻ​ട്രി​ക​ൾ സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​നി​ലേ​ക്ക് അ​യയ്​ക്കും. സം​സ്ഥാ​ന​ത​ല വി​ജ​യി​യെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.