വ്യാവസായിക ട്രെയിനിംഗ്
1588269
Sunday, August 31, 2025 11:53 PM IST
ചേർത്തല: ഗുരുദർശനം വ്യാവസായിക ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച വ്യാവസായിക ട്രെയിനിംഗ് പ്രോഗ്രാം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് 10 ലക്ഷം തെങ്ങിൻതൈ വിതരണവും ഒരു കോടിയിലധികം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച പള്ളം ശങ്കറിന് ഇന്ത്യൻ കർമരത്ന അവാർഡും നൽകി ആദരിച്ചു.
ചേർത്തല റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ ബിജു ദേവരാജ് അധ്യക്ഷത വഹിച്ചു. വ്യവസായി ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹൻ, ഗുരുദർശനം ഗ്രൂപ്പ് ചെയർമാൻ സുരാജ്കുമാർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.