കുവൈറ്റില്‍ കുടുങ്ങിയ സ്ത്രീക്ക് കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ മോചനം
1586660
Tuesday, August 26, 2025 12:14 AM IST
ചേര്‍ത്തല: കുവൈറ്റില്‍ ഏജന്റി ന്റെ കെണിയില്‍പ്പെട്ടു കുടുങ്ങിയ സ്ത്രീക്കു കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലില്‍ മോചനം. ചേര്‍ത്തല കുറുപ്പംകുളങ്ങര സ്വദേശിനി കവിതാവിശ്വനാഥനാണ് അപ്രതീക്ഷിതമായി അകപ്പെട്ട കുരുക്കില്നിന്നും രക്ഷപെട്ട് വീട്ടിലെത്തിയത്. ഏജന്റ്് ഇടപെട്ടാണ് മൂന്നുമാസം മുമ്പ് കവിതയെ കുവൈറ്റില്‍ ആയയായി ജോലിക്കുകൊണ്ടു പോയത്.
ചെന്ന ഉടനെ ജോലിക്കുകയറാനായി. എന്നാല്‍, മൂന്നുമാസം പിന്നിട്ടപ്പോള്‍ നാട്ടില്‍ അമ്മ വീണ് ഗുരുതരപരിക്കേറ്റതിനാല് നാട്ടിലേക്കു മടങ്ങാനുള്ള നീക്കമാണ് ഏജന്റുമായി തര്‍ക്കത്തിനിടയാക്കിയത്.
തൊഴിലുടമ അനുവദിച്ചെങ്കിലും ഏജന്റ് മടക്കി അയയ്ക്കാന്‍ മൂന്നുലക്ഷം ആവശ്യപ്പെട്ടു. ഇതിനു വഴിയില്ലാതെ വന്നതോടെ ഇവരെ തൊഴിലാളി ക്യാമ്പില്‍ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണമടക്കം നല്‍കാത്ത സ്ഥിതിയുണ്ടായി.
ഫോണ്‍ ചെയ്യാന്‍പോലും അനുവദിക്കാതെ വന്നതോടെയാണ് കെണിയാലായത്. ഒമ്പതു ദിവസമായിരുന്നു നരകവാസം. ഭര്‍ത്താവ് വിശ്വനാഥനടക്കമുള്ളവര് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ വഴിയാണ് വിഷയം കെ.സി. വേണുഗോപാലിനു മുന്നിലെത്തിച്ചത്. തുടര്‍ന്ന് എംപി എംബസി വഴി നടത്തിയ ശ്രമത്തിലാണ്. ആദ്യം ഇവരെ തൊഴിലാളി ക്യാമ്പില്‍നിന്നും രക്ഷിച്ച് എംബിസിയുടെ ഷെല്ട്ടറിലെത്തിക്കുകയും.
ഏജന്‍സിയുടെ തന്നെ ചെലവില്‍ നാട്ടിലേക്കു മടക്കുകയുമായിരുന്നു. ജീവന്‍പോലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലാതായ ഘട്ടത്തിലാണ് എംപി ഇടപെട്ടതെന്നും. ഇടപെടലിനു ശേഷം അമ്പരപ്പിക്കുന്ന തരത്തിലുളള മാറ്റങ്ങളാണുണ്ടായതെന്നും കവിതാ വിശ്വനാഥന് പറഞ്ഞു.