നസ്രത്ത് കിൻഡർ ഗാർട്ടനും കൗൺസലിംഗ് സെന്ററും
1586935
Wednesday, August 27, 2025 12:35 AM IST
ആലപ്പുഴ: സൗത്ത് ആര്യാട് സിഎസ്എൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള നസ്രത്ത് കിൻഡർ ഗാർട്ടൻ ഉദ്ഘാടനം നട ന്നു. പ്ലേ സ്കൂൾ മന്ത്രി സജി ചെറിയാനും കൗൺസലിംഗ് സെന്റ ർ പി.പി. ചിത്തരഞ്ജൻ എംഎൽഎയും നിർവഹിച്ചു.
പ്ലേ സ്കൂൾ, എൽകെജി, യുകെജി ക്ലാസ്കൾ ആരംഭിക്കുന്നു. എഐ സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 മുതൽ മൂന്നുവരെ കുട്ടികൾക്കുള്ള വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചുവരെ ആവശ്യമുള്ള കുട്ടികൾക്ക് ബോർഡിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
ഫാമിലി കൗൺസലിംഗ് സെന്റർ
കൗൺസലിംഗ് സെന്ററിന്റെ സേവന സമയം രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെ യാണ്. ആവശ്യമെങ്കിൽ സ്ത്രീ ജനങ്ങൾക്കു ഫോണിലൂടെയുള്ള സേവനം ലഭ്യമായിരിക്കുന്നതാണ്. എല്ലാവർക്കും വിവിധങ്ങളായ തെറാപ്പികളിലൂടെ വ്യക്തികളിൽ ശാരീരികവും മാനസികവുമായ ആത്മബലം നൽകി ജീവിതധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് കൗൺസലിംഗ് സെന്ററി ന്റെ ലക്ഷ്യം. ഫോൺ: 8547261537.