റംലത്തിന്റെ മരണം: ഒന്നാം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്കി
1586936
Wednesday, August 27, 2025 12:35 AM IST
അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിൽ റംലത്തിനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഒന്നാം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന സൈനുലാബ്ദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അമ്പലപ്പുഴ പോലീസ് അപേക്ഷ നൽകിയത്. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന സൈനുലാബ്ദീനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മരണത്തിലെ ദുരൂഹത മാറൂ.
ഇയാളുടെ ഭാര്യയും രണ്ടാം പ്രതിയുമായ അനീഷയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ പോലീസ് കസ്റ്റഡിയിലായിരുന്നു. അതിനിടെ കേസിൽ നേരത്തെ പ്രതിയാക്കപ്പെട്ട അബൂബക്കർ ജാമ്യം ലഭിക്കുന്നതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇദ്ദേഹത്തെ കൊലക്കുറ്റത്തിൽനിന്നൊഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അബൂബക്കർ ജാമ്യാപേക്ഷ നൽകിയത്.