ക്ലീനിംഗ് ലോഷന്‍: നിര്‍മാണവും വിതരണവുമായി വിദ്യാര്‍ഥികള്‍
1586939
Wednesday, August 27, 2025 12:35 AM IST
എടത്വ: തലവടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ക്ലീനിംഗ് ലോഷന്‍ നിര്‍മിച്ച് വിതരണം ചെയ്തത്. സണ്‍ഷൈന്‍ ബ്രാന്‍ഡ് ഡിഷ് വാഷ് ലിക്വിഡ്, ക്ലീനിംഗ്് ലോഷന്‍ എന്നിവയാണ് നിര്‍മിച്ചത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച ക്ലീനിംഗ് ലോഷന്‍ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിപണനവും നടത്തി.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ആര്. സുജ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി. രഞ്ജിനി, സീനിയര്‍ അസി. ജോമോന് ജോസഫ്, അധ്യാപകരായ സ്നേഹ ടി. അലക്സാണ്ടര്‍, ജെ. രഞ്ജിത്ത് കുമാര്‍, വി. രാജലക്ഷ്മി, വിഷ്ണുപ്രിയ, ആര്. പാര്‍വതി, വിദ്യാര്‍ഥികളായ ഗോപിക അന്തര്‍ജനം, എ. അഭിനേഷ് എന്നിവര്‍ പ്രസംഗിച്ചു.