നൈപുണ്യ കോളജിൽ പാലിയേറ്റീവ് യൂണിറ്റ്
1586940
Wednesday, August 27, 2025 12:35 AM IST
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് സമുദ്ര ബെസ്റ്റ് പ്രാക്ടീസിന്റെ കീഴിൽ വിദ്യാർഥികളിലെ സാമൂഹിക സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കർമപദ്ധതിക്കു തുടക്കമായി. നെസ്റ്റ് എന്ന പേരിൽ രൂപീകരിച്ച പാലിയേറ്റിവ് യൂണിറ്റിന്റെ ഉദ്ഘാടനം കെവിഎം ഹോസ്പിറ്റലിലെ ഡോ. സ്നേഹ എൽസ സക്കറിയ നിർവഹിച്ചു.
നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജി പി. തോമസ് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 50 വിദ്യാർഥികൾക്ക് പാലിയേറ്റിവ് കെയർ പരിശീലനം നൽകി. പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി മരിയ ഭവൻ, കലവൂര്‍ സ്നേഹഭവൻ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു.