നായ കുറുകെ ചാടി സ്കൂട്ടര്‍ യാത്രികനു പരിക്ക്
1586941
Wednesday, August 27, 2025 12:35 AM IST
എടത്വ: ലോക നായ ദിനത്തില്‍ നായ കുറുകെ ചാടി സ്കൂട്ടര്‍ യാത്രി കനു പരിക്ക്. പരുമല സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തലവടി ആനപ്രമ്പാല്‍ തെക്ക് സൗഹൃദ നഗറില്‍ വാലയില്‍ സാം മാത്യു (48) ഡ്യൂട്ടിക്ക് പോകുമ്പോള്‍ തൊട്ടടി പാലത്തിനു സമീപമാണ് നായ കുറുകെ ചാടിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പി.ഡി. സുരേഷ് സ്ഥലത്തെത്തി വാഹനത്തില്‍ ആശുപ്രതിയില്‍ എത്തിച്ചു. കൈയ്ക്കും കാലിനും പരിക്കുണ്ടെങ്കിലും ഹെല്‍മറ്റ് ഉപയോഗിച്ചതിനാല്‍ തലയ്ക്കു പരിക്കേറ്റില്ല. പ്രദേശത്ത് നായശല്യം രൂക്ഷമാണെന്നും യാത്രക്കാരെ ശല്യം ചെയ്യാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.