എഐയുടെ ശക്തി: സെമിനാർ
1586943
Wednesday, August 27, 2025 12:35 AM IST
മാവേലിക്കര: കല്ലുമല മാർ ഇവാനിയോസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസത്തെയും സാമ്പത്തിക അവസരങ്ങളെയും രൂപപ്പെടുത്തുന്നതിൽ എഐയുടെ ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്റർ കൊളീജിയറ്റ് സെമിനാർ സംഘടിപ്പിച്ചു.
ഇലക്ട്രോണിക്സിൽ മുന്നൂറിലധികം പേറ്റന്റുകൾ കരസ്ഥമാക്കിയ, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് ഡയറക്ടർ ഡോ. അജയ് ജേക്കബ് സെമിനാറിനു നേതൃത്വം നൽകി.
വിവിധ കോളജുകളിൽനിന്നായി ഇരുന്നൂറിൽ അധികം വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. കെ.സി. മത്തായി,കോളജ് ഡയറക്ടർ റവ. ഡോ. ഗീവർഗീസ് കൈതവന, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി പ്രഫ. റെജി മാത്യു, അസി. പ്രഫ. ജിജി അന്ന രാജു എന്നിവർ പ്രസംഗിച്ചു.