അപകടം മൂക്കിൻതുന്പത്ത്!
1587209
Wednesday, August 27, 2025 11:49 PM IST
രോഗം വരുന്നത്
അമീബ രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ
അമീബ ചെയ്യുന്നത്
മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ തലച്ചോറിലേക്കു കടക്കുന്നു.
കേരളത്തിൽ ആശങ്ക വിതച്ച് അമീബിക് മസ്തിഷ്ക ജ്വരം. ഇതിനകം 18 പേർ ചികിത്സയിൽ
സാധ്യത കൂടുതൽ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുന്നവരിലും മുങ്ങിക്കുളിക്കുന്നവരിലും
പ്രധാന ലക്ഷണങ്ങൾ
അമീബ ശരീരത്തിൽ കടന്നുകഴിഞ്ഞാൽ അഞ്ചുമുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ. കടുത്ത തലവേദന, പനി, ഒാക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ പ്രയാസം, വെളിച്ചത്തിലേക്കു നോക്കാൻ ബുദ്ധിമുട്ട്..രോഗം മൂർച്ഛിക്കുന്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധമില്ലാത്ത സംസാരം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
=കെട്ടിക്കിടക്കുന്നതും മലിനമായതുമായ വെള്ളത്തിൽ കുളിക്കരുത്. =മൂക്കിൽ വെള്ളം കയറാതിരിക്കാൻ നോസ് ക്ലിപ് ഉപയോഗിക്കുക. =ശുദ്ധമല്ലാത്ത വെള്ളത്തില്‍ മുഖവും വായും കഴുകരുത്. =കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുക. =പാര്‍ക്കുകളിലെയും പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക. =സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ചുകഴുകി പ്രതലങ്ങള്‍ ഉണക്കുക. =നീന്തല്‍ കുളങ്ങളിലെ വെള്ളം ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണമായും ഒഴുക്കിക്ക ളഞ്ഞ് ക്ലോറിനേഷന് ഉറപ്പാക്കുക. =ഫില്‍റ്ററുകള്‍ വൃത്തിയാക്കി വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യണം. =വാട്ടർ ടാങ്കുകള്‍ കഴുകി വെള്ളം ക്ലോറിനേറ്റ് ചെയ്ത ശേഷം ഉപയോഗിക്കുക. =മൂക്കിലോ ചെവിയിലോ ഓപ്പറേഷന് കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും
മലിനജലത്തില്‍ ഇറങ്ങരുത്.