വെര്‍ച്വല്‍ കസ്റ്റഡി: ചേര്‍ത്തല സ്വദേശിയെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തു
1587212
Wednesday, August 27, 2025 11:49 PM IST
ചേർത്തല: വെർച്വൽ കസ്റ്റഡിയിലൂടെ തട്ടിപ്പുനടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെ (28)യാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായിമൽ എന്ന റിട്ടയേർഡ് അധ്യാപകനെ വെർച്വൽ അറസ്റ്റ് വഴി കബളിപ്പിച്ച് ഓൺലൈനിൽ 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രാജസ്ഥാൻ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്.
ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. രാജസ്ഥാൻ പോലീസ് പട്ടണക്കാട് നിന്നും കിരൺ ബാബുവിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ട്രാൻസിറ്റ് വാറന്‍ഡ് വാങ്ങി രാജസ്ഥാനിലേക്കു കൊണ്ടുപോയി.