വിശുദ്ധ മദര്‍ തെരേസാ വെള്ളിനക്ഷത്രമായി ശോഭിച്ച വ്യക്തി: ജോബ് മൈക്കിള്‍ എംഎല്‍എ
1587213
Wednesday, August 27, 2025 11:49 PM IST
കുട്ടനാട്: മനുഷ്യരാല്‍ ഏറ്റവും ഫലപ്രദവും ദൈവത്തിന്റെ മുമ്പില്‍ ഏറ്റവും പ്രീതികരവുമായ പ്രവര്‍ത്തികളാണ് വിശുദ്ധ മദര്‍ തെരേസാ നടത്തിയതെന്നും കുഷ്ഠരോഗികളെയും പാവങ്ങളയും ചേര്‍ത്തുപിടിച്ചു ജീവിതം ബലിയായി സമര്‍പ്പിച്ച കാരുണ്യത്തിന്റെ മുഖമായിരുന്നു മദര്‍ തെരേസായെന്നും ജോബ് മൈക്കിള്‍ എംഎല്‍എ. കുട്ടനാട് എക്യുമെനിക്കല്‍ മൂവ്മെന്റ് മാമ്പുഴക്കരി ഹാത്തൂണ ഫൗണ്ടേഷന് സെന്ററില്‍ നടത്തിയ വിശുദ്ധ മദര്‍ തെരേസായുടെ 115-ാമത് ജന്മദിന അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്യൂമെനിക്കല്‍ മൂവ്മെന്റ് രക്ഷാധികാരി ജോസ് ജോണ്‍ വെങ്ങാന്തറ അധ്യക്ഷത വഹിച്ചു. ഫാ. ഐസക് കോരുത് ആലുംമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്‍ഡോ യൂറോപ്യന്‍ കരിയര്‍ ബില്‍ഡേഴ്സ് ഡയറക്ടര്‍ കമാന്‍ഡര്‍ ടി.ഒ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ചെയര്മാന് ഔസേപ്പച്ചന് ചെറുകാട്, ഭാരവാഹികളായ സൈബി അക്കര, സിബി മുക്കാടന്‍, ജോഷി കൊല്ലാപുരം, ലിസി ജോസ് പൗവ്വക്കര, ജോയിച്ചന്‍ നടുച്ചിറ, ദേവസ്യാച്ചന് നെല്ലുവേലില്‍ കൊച്ചുപറമ്പില്‍, ബേബിച്ചന് കണിയാംപറമ്പില്‍, റോണി ചങ്ങനാശേരി, അലക്സാണ്ടര്‍ പുത്തന്‍പുര, ജയിംസ് കൊച്ചുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
എക്യൂമെനിക്കല്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ ജീവകാരുണ്യ മേഖലയിലെ സമഗ്രസംഭാവനയ് ക്കുള്ള കാരുണ്യഹസ്തം പുരസ്കാരം സി.ടി. തോമസ് കാച്ചാംകോടത്തിനും മികച്ച കര്‍ഷകനുള്ള പുരസ്കാരം ജയിംസ് കല്ലുപാത്ര കൈനകരിക്കും ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനിച്ചു.