45 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
1587214
Wednesday, August 27, 2025 11:49 PM IST
ആലപ്പുഴ: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത മദ്യവില്പന നടത്തിയയാൾ പിടിയിൽ. എക്സൈസ് നടത്തിയ പരിശോധനയിൽ ആല പെണ്ണുക്കര ഭാഗത്തുനിന്നാണ് വാഹനത്തിന്റെ മറവിൽ വില്പന നടത്തിവന്ന 45 ലിറ്റർ മദ്യവുമായി മനോജ് എന്നയാളെ വാഹനം ഉൾപ്പെടെ പിടികൂടിയത്.
സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ ബി , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ്, അരുൺ സിവിൽ എക്സൈസ് ഓഫീസർ മാരായ ടി.കെ. രതീഷ്, പ്രദീഷ് പി. നായർ, സിവിൽ എക്സൈസ് ഓഫീസർ & ഡ്രൈവർ സന്ദീപ്കുമാർ എന്നിവരുമുണ്ടായിരുന്നു.