പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ
1587215
Wednesday, August 27, 2025 11:49 PM IST
ഹരിപ്പാട്: വീടിൽ അതിക്രമിച്ചു കയറി 17 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാൾ പോലീസ് പിടിയിൽ.
കാർത്തികപ്പള്ളി മഹാദേവികാട് കൈലാസം വീട്ടിൽ കാളിദാസിനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കളമശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയായ പ്രതിയെ തൃക്കുന്നപ്പുഴ സിഐ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ എസ്ഐ സോമരാജൻ, എഎസ്ഐ നവാസ്, എസ്സിപിഒമാരായ സാജിദ്, പ്രനു, അനീഷ് കുമാർ എന്നിവർ ചേർന്ന് കളമശേരിയിൽനിന്ന് കസ്റ്റഡിയിലെടുത്തു.
ഹരിപ്പാട് ജെഎഫ്എംസി ഒന്നാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.