കെഎസ്ആർടിസിയും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്കു പരിക്ക്
1587216
Wednesday, August 27, 2025 11:49 PM IST
ചാരുംമൂട്: കെഎസ്ആർടിസി വേണാട് ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ബസ് യാത്രികർക്കു പരിക്കേറ്റു. പന്തളം- മാവേലിക്കര റോഡിൽ ഇടപ്പോൺ ജംഗ്ഷനു സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം. പന്തളത്തുനിന്നും മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ടിപ്പർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.