പെരുംകുളം സ്റ്റേഡിയം ഇനി പേരെടുക്കും
1587218
Wednesday, August 27, 2025 11:49 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ കായികപ്രേമികൾക്ക് ആവേശം പകർന്ന് പെരുംകുളം സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള തയാറെടുപ്പിൽ.
2017ല്‍ നഗരസഭയുടെ കൈവശമുണ്ടായിരുന്ന സ്റ്റേഡിയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്തിരുന്നു. മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെയും മന്ത്രി സജി ചെറിയാന്റെയും നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനായി 42 കോടി രൂപ വകയിരുത്തി. 2018ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും ആദ്യഘട്ടം 12 കോടിയുടെ പണികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്.
ശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാൻ അടുത്തിടെ ധനവകുപ്പ് 33 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ നിര്‍മാണം വീണ്ടും സജീവമായി. നിലവില്‍ 65 ശതമാനം പണികളും തീർത്തുകഴിഞ്ഞു.
പുതിയ സൗകര്യങ്ങൾ
15,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, എട്ടു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്, ഫുട്ബോള്‍ ഗ്രൗണ്ട്, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് പിറ്റുകള്‍, ഒളിമ്പിക്സ് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂള്, മേപ്പിള്‍ വുഡ് പാകിയ ഇന്‍ഡോര്‍ സ്റ്റേഡിയം, ഹോക്കി കോര്‍ട്ട്, ഔട്ട്ഡോര്‍ കോര്‍ട്ട്, ജിംനേഷ്യം, കളിക്കാര്‍ക്കുള്ള മുറികള്‍, ഗസ്റ്റ് റൂമുകള്‍, ഹോസ്റ്റലുകള്‍.
ആ സ്വപ്നം
പൂവണിയുന്നു
ചെങ്ങന്നൂരിലെ കായികപ്രേമികളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നുഅന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം. ആ സ്വപ്നം ഉടന്‍തന്നെ പൂർത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
സജി ചെറിയാന് (മന്ത്രി)
വലിയ നേട്ടം
മധ്യതിരുവിതാംകൂറിലെ കായിക താരങ്ങൾക്ക് വലിയ പ്രതീക്ഷ പകരുകയാണ് ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണം. പൂര്‍ത്തിയാകുന്നതോടെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താനാകും. കായിക ഭൂപടത്തില്‍ ചെങ്ങന്നൂരിന് ഒരു പ്രത്യേക സ്ഥാനം ലഭിക്കും.
ഷേര്‍ളി ഫിലിപ്പ് (അത്ലറ്റ് )