കാപ്പാ ചുമത്തി കരുതൽതടങ്കലിൽ
1587477
Thursday, August 28, 2025 11:42 PM IST
അമ്പലപ്പുഴ: നിരവധി ക്രിമനൽ കേസിൽ പ്രതിയായ അപ്പാപ്പൻ പത്രോസ് എന്നുവിളിക്കുന്ന പത്രോസ് ജോണിനെ കാപ്പാ ചുമത്തി കരുതൽതടങ്കല്ലിൽ വിട്ടു. പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡിൽ വാടയ്ക്കൽമുറിയിൽ തൈപ്പറമ്പ് വീട്ടിൽ പത്രോസ് ജോണിനെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കല്ലിൽ വിട്ടത്.
പുന്നപ്ര, അമ്പലപ്പുഴ, നെടുമുടി, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത് എന്നീ സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നിയമവാഴ്ചയ്ക്ക് യാതൊരു വിലയും കല്പിക്കാതെ പൊതുജനങ്ങളിൽ ഭയപ്പാട് സൃഷ്ടിച്ച് നിരവധി വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനെത്തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പ്രതിയെ ജയിലിലടച്ചത്.