ബൈ..ബൈ... മൂത്തകുന്നം
Saturday, December 3, 2022 12:54 AM IST
പ​റ​വൂ​ര്‍: ക​ല​യി​ല്‍ ആ​റാ​ടി​യ അ​ഞ്ചു പ​ക​ലു​ക​ള്‍​ക്കൊ​ടു​വി​ല്‍ മൂ​ത്ത​കു​ന്ന​ത്തോ​ട് ഗു​ഡ് ബൈ ​പ​റ​ഞ്ഞ് മ​ത്സ​രാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും. 15 വേ​ദി​ക​ളി​ലാ​യി 300 ഇ​ന​ങ്ങ​ളി​ല്‍ 8,000ലേ​റെ പ്ര​തി​ഭ​ക​ളാ​ണ് ഇ​ന്ന​ലെ വ​രെ അ​ര​ങ്ങി​ലെ​ത്തി​യ​ത്. കു​ട്ടി ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി മൂ​ത്ത​കു​ന്നം നാ​ടും ക​ലാ​വി​രു​ന്നി​നൊ​പ്പം കൂ​ടി. സ​മീ​പ പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും, വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും, ഇ​തി​ന് പു​റ​മേ നാ​ട്ടു​കാ​രും സ​ദ​സി​ലെ​ത്തി. മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മൂ​ന്നു സ്‌​റ്റേ​ജു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​വാ​ദ​ങ്ങ​ളൊ​ഴി​ച്ചാ​ല്‍ പ​രാ​തി​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു ക​ലാ​പൂ​രം.
കോ​വി​ഡി​ന് പി​ന്നാ​ലെ ന​ട​ന്ന ആ​ദ്യ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം അ​ടി​പൊ​ളി​യാ​ക്കി​യാ​ണ് മൂ​ത്ത​കു​ന്ന​ത്ത് തി​ര​ശീ​ല വീ​ഴു​ന്ന​ത്.