ലേ​ക്‌ഷോ​റി​ൽ ലാ​ബ് അ​ന​ലൈ​സ​ര്‍ സ്ഥാ​പി​ച്ചു
Thursday, February 2, 2023 12:14 AM IST
കൊ​ച്ചി: ആ​ധു​നി​ക ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​മ്മ്യൂ​ണോ​ള​ജി ഫു​ള്ളി ഓ​ട്ടോ അ​ന​ലൈ​സ​ര്‍ റോ​ഷ് കോ​ബാ​സ് പ്രോ ​സ്ഥാ​പി​ച്ച് കൊ​ച്ചി​യി​ലെ വി​പി​എ​സ് ലേ​ക്‌ഷോ​ര്‍ ആ​ശു​പ​ത്രി. ഈ ​അ​ത്യാ​ധു​നി​ക ഡ​യ​ഗ്‌​നോ​സ്റ്റി​ക് സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന കേ​ര​ത്തി​ലെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി​യാ​ണി​ത്.
ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​കെ. അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗു​ണ​നി​ല​വാ​ര​ത്തി​നും മി​ക​വി​നും പേ​രു​കേ​ട്ട ഈ ​അ​ത്യാ​ധു​നി​ക സം​വി​ധാ​നം മ​ണി​ക്കൂ​റി​ല്‍ 2200 ടെ​സ്റ്റു​ക​ള്‍ വ​രെ ചെ​യ്യാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ്. വേ​ഗ​ത​യേ​റി​യ അ​ന​ലി​റ്റി​ക്ക​ല്‍ യൂ​ണി​റ്റു​ക​ള്‍, ഇ​ന്‍റ​ലി​ജ​ന്‍റ് സാ​മ്പി​ള്‍ റൂ​ട്ടിം​ഗ്, ഇ​ന്‍​കു​ബേ​ഷ​ന്‍ സ​മ​യം കു​റ​യ്ക്ക​ല്‍ എ​ന്നി​വ​യു​ള്ള അ​ത്യാ​ധു​നി​ക സി​സ്റ്റം എ​ന്നി​വ രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പു സ​മ​യം ഗ​ണ്യ​മാ​യി കു​റ​യ്ക്കും.