ഗാ​ന്ധി ജ​യ​ന്തി: 20 രൂ​പ​യ്ക്ക് മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യാം
Sunday, October 1, 2023 5:36 AM IST
കൊ​ച്ചി: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. മി​നി​മം ദൂ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കാ​യ പ​ത്ത് രൂ​പ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നും തു​ട​രും. നി​ല​വി​ല്‍ 20 രൂ​പ മു​ത​ല്‍ 60 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന യാ​ത്ര​ദൂ​രം ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ വെ​റും 20 രൂ​പ​യ്ക്ക് യാ​ത്ര ചെ​യ്യാം.

പേ​പ്പ​ര്‍ ക്യൂ ​ആ​ര്‍, മൊ​ബൈ​ല്‍ ക്യൂ ​ആ​ര്‍, കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ് എ​ന്നി​വ​യി​ല്‍ ഈ ​പ്ര​ത്യേ​ക ഇ​ള​വ് ല​ഭി​ക്കും. രാ​വി​ലെ ആ​റു​മു​ത​ല്‍ 10.30 വ​രെ അ​ന്നേ ദി​വ​സം മ​റ്റ് ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​യി​രി​ക്കി​ല്ല. കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ള​വ് ക്യാ​ഷ് ബാ​ക്ക് ആ​യി ല​ഭി​ക്കും.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ച്ഛ​ത ഹി ​സേ​വ കാ​ന്പ​യി​നി​ല്‍ കൊ​ച്ചി മെ​ട്രോ​യും പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10 മ​ണി​ക്ക് കൊ​ച്ചി മെ​ട്രോ​യു​ടെ കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ന്‍റെ​യും മു​ട്ട​ത്ത് കൊ​ച്ചി മെ​ട്രോ യാ​ര്‍​ഡി​ന്‍റെ​യും പ​രി​സ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വൃ​ത്തി​യാ​ക്കും.