64 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം
Wednesday, November 29, 2023 6:47 AM IST
പ​റ​വൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ആ​വാ​സ് ദി​വ​സ് പ​ദ്ധ​തി​യി​ൽ പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നി​ർ​മി​ച്ച 64 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സിം​ന സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര വി​ഹി​ത​മാ​യ 1,20,000 രൂ​പ​യ്‌​ക്കു പു​റ​മേ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-1,12,000, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 98,000, പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യ - 70,000 രൂ​പ​യു​മു​ൾ​പ്പ​ടെ നാ​ല് ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് വീ​ടു നി​ർ​മി​ച്ച​ത്.