നാ​വി​ക​സേ​ന​യ്ക്ക് ര​ണ്ട് അ​ന്ത​ർ​വാ​ഹി​നി ആക്രമണ-പ്രതിരോധ ക​പ്പ​ലു​ക​ൾകൂ​ടി
Tuesday, September 10, 2024 3:33 AM IST
നി​ർ​മി​ച്ച​ത് കൊ​ച്ചി ക​പ്പ​ൽ​ശാ​ല

കൊ​ച്ചി: നാ​വി​ക സേ​ന​യ്ക്കു​വേ​ണ്ടി കൊ​ച്ചി ക​പ്പ​ൽ​ശാ​ല നി​ർ​മി​ച്ച ര​ണ്ട് അ​ന്ത​ർ​വാ​ഹി​നി ആ​ക്ര​മ​ണ-​പ്ര​തി​രോ​ധ ക​പ്പ​ലു​ക​ൾ (ആ​ന്‍റി സ​ബ്മ​റൈ​ൻ വാ​ർ​ഫെ​യ​ർ ഷാ​ലോ വാ​ട്ട​ർ ക്രാ​ഫ്റ്റ് – എ​എ​സ്ഡ​ബ്ല്യു എ​സ്ഡ​ബ്ല്യു​സി) നീ​റ്റി​ലി​റ​ക്കി.

ശ​ത്രു​സേ​ന​യു​ടെ അ​ന്ത​ർ​വാ​ഹി​നി സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ത്യാ​ധു​നി​ക സോ​ണാ​ർ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ ക​പ്പ​ലു​ക​ൾ, നാ​വി​ക​സേ​ന​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ലെ മി​ക​വു​യ​ർ​ത്തു​ന്ന​താ​ണ്. 78 മീ​റ്റ​ര്‍ നീ​ള​വും 11.36 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ക​പ്പ​ലു​ക​ൾ​ക്കു പ​ര​മാ​വ​ധി 25 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത കൈ​വ​രി​ക്കാ​നാ​കും. നൂ​ത​ന റ​ഡാ​ർ സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​മു​ള്ള സ​ബ്മ​റൈ​ൻ വാ​ർ​ഫെ​യ​ർ ഷാ​ലോ വാ​ട്ട​ർ ക്രാ​ഫ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

പു​തി​യ ര​ണ്ടു ക​പ്പ​ലു​ക​ൾ​കൂ​ടി നീ​റ്റി​ലി​റ​ക്കി​യ​ത​തോ​ടെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന സ്വ​ന്ത​മാ​ക്കി​യ എ​ട്ട് ക​പ്പ​ലു​ക​ളി​ൽ അ​ഞ്ചും നി​ർ​മി​ച്ച​ത് കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

പു​തി​യ ക​പ്പ​ലു​ക​ൾ ഐ​എ​ൻ​എ​സ് മാ​ൽ​പേ, ഐ​എ​ൻ​എ​സ് മു​ൾ​ക്കി എ​ന്നീ പേ​രു​ക​ളി​ൽ‌ അ​റി​യ​പ്പെ​ടു​മെ​ന്ന് നാ​വി​ക​സേ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഐ​എ​ൻ​എ​സ് മാ​ഹി, ഐ​എ​ൻ​എ​സ് മാ​ൽ​വ​ൻ, ഐ​എ​ൻ​എ​സ് മാം​ഗ്രോ​ൾ എ​ന്നീ മൂ​ന്നു ക​പ്പ​ലു​ക​ൾ കൊ​ച്ചി ക​പ്പ​ൽ​ശാ​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നീ​റ്റി​ലി​റ​ക്കി​യി​രു​ന്നു.

ഇ​ന്ന​ലെ ക​പ്പ​ലു​ക​ൾ നീ​റ്റി​ലി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ ദ​ക്ഷി​ണ​നാ​വി​ക​സേ​നാ ഫ്ലാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ്-​ഇ​ൻ-​ചീ​ഫ് വൈ​സ് അ​ഡ്മി​റ​ൽ വി. ​ശ്രീ​നി​വാ​സ്, വി​ജ​യ ശ്രീ​നി​വാ​സ്, കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ധു എ​സ്. നാ​യ​ർ, ഡ​യ​റ​ക്ട​ർ​മാ​ർ, നേ​വി​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.