ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ്
Friday, September 13, 2024 3:49 AM IST
അ​ങ്ക​മാ​ലി : കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​വ​ര​പ്പ​റ​മ്പ് 19-ാം വാ​ര്‍​ഡി​ല്‍ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി​പ്പൂ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

ക​ര്‍​ഷ​ക​ന്‍ എം.​ഡി.​ജോ​യി മേ​നാ​ച്ചേ​രി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഫ്ര​ഞ്ച് മാ​രി​ഗോ​ള്‍​ഡ് എ​ല്ലോ, ആ​ഫ്രി​ക്ക​ന്‍ മാ​രി​ഗോ​ള്‍​ഡ് ഓ​റ​ഞ്ച് ഇ​ന​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്ത​ത്. റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ്, ഡി​പി​സി അം​ഗം റീ​ത്ത പോ​ള്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ല​ക്സി ജോ​യി, കൗ​ണ്‍​സി​ല​ര്‍ ബാ​സ്റ്റി​ന്‍ ഡി.​പാ​റ​യ്ക്ക​ല്‍, ജി.​യു.​വ​ര്‍​ഗീ​സ്,


കൃ​ഷി​വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍.​ശ്രീ​ലേ​ഖ, കൃ​ഷി ഓ​ഫി​സ​ര്‍ എ​ന്‍.​ടി.​ഓ​മ​ന​ക്കു​ട്ട​ന്‍, അ​സി​സ്റ്റ​ന്‍റ് പി.​എ​ല്‍​ദോ, ലാ​ലു ഉ​റു​മീ​സ്, ഷൈ​ന്‍​മോ​ന്‍ ദേ​വ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.