ഉ​ത്സ​വ​ബ​ത്ത വി​ത​ര​ണം ചെ​യ്തു
Saturday, September 14, 2024 3:51 AM IST
പി​റ​വം: പി​റ​വം ന​ഗ​ര​സ​ഭ​യി​ലെ 262 അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 1000 രൂ​പ ഉ​ത്സ​വ​ബ​ത്ത വി​ത​ര​ണം ചെ​യ്തു. 2023-24 ലെ 228 ​പ്രോ​ജ​ക്ടു​ക​ളി​ലാ​യി 39496 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് 1,34,02,241 രൂ​പ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും വി​ത​ര​ണം ചെ​യ്തു. 214 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​റ​മെ 100 ദി​നം പൂ​ര്‍​ത്തീ​ക​രി​ച്ച 48 ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും ഉ​ത്സ​വ​ബ​ത്ത ന​ല്കി.

ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. ജൂ​ലി സാ​ബു ചെ​ക്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. ബി​മ​ല്‍ ച​ന്ദ്ര​ന്‍, ഷൈ​നി ഏ​ലി​യാ​സ്, വ​ത്സ​ല വ​ര്‍​ഗീ​സ്,


ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, രാ​ജു പാ​ണാ​ലി​ക്ക​ല്‍, ബ​ബി​ത ശ്രീ​ജി, ര​മ വി​ജ​യ​ന്‍, ഗി​രീ​ഷ്കു​മാ​ര്‍, ബാ​ബു പാ​റ​യി​ല്‍, ജോ​ജി​മോ​ന്‍, ഡോ. ​അ​ജേ​ഷ് മ​നോ​ഹ​ര്‍, മോ​ളി വ​ലി​യ​ക​ട്ട​യി​ല്‍, അ​ന്ന​മ്മ ഡോ​മി, പ്ര​ശാ​ന്ത് മ​മ്പു​റം, ഡോ. ​സ​ഞ്ജി​നി പ്ര​തീ​ഷ്, സൂ​പ്ര​ണ്ട് പി. ​സു​ല​ഭ , പൗ​ര്‍​ണ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.