വൈപ്പിനിൽ ന​ട​പ്പാ​ത കൈ​യേ​റി വ​ഴി​വാ​ണി​ഭ​ക്കാ​ർ
Tuesday, September 17, 2024 1:53 AM IST
വൈ​പ്പി​ൻ: സം​സ്ഥാ​ന​പാ​ത​യി​ൽ പ​ല​യി​ട​ത്തും വ​ഴി​വാ​ണി​ഭ​ക്കാ​രു​ടെ ന​ട​പ്പാ​ത കൈ​യേ​റ്റം വ്യാ​പ​ക​മാ​യ​തോ​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. ഞാ​റ​ക്ക​ലി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് മ​ദ്യ​വി​ല്പ​ന​ശാ​ല, പൂ​ച്ച മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ലാ​ണ് കൈ​യേ​റ്റം വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. മ​ദ്യ​ശാ​ല​യ്ക്കു സ​മീ​പ​ത്താ​യി ന​ട​പ്പാ​ത​യി​ൽ മീ​ൻ ക​ച്ച​വ​ട​വും, ഷോ​പ്പി​ന് മു​ന്നി​ൽ പെ​ട്ടി​ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്തു​ള്ള ക​ച്ച​വ​ട​വും കാ​ൽന​ട​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ഇ​വി​ടം ക​ന്നു​പോ​കാ​ൻ ത​ട​സ​മാ​കു​ക​യാ​ണ്.


മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ റോ​ഡി​ൽ ത​ന്നെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും ക​ഷ്ട​പ്പാ​ടാ​ണ്. ഇ​തു​മൂ​ലം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ത​ട​സ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല​ത്രേ. പോ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.