കൂത്താട്ടുകുളം ബൈബിൾ കണ്വൻഷന് കൊടിയേറി
1535360
Saturday, March 22, 2025 4:35 AM IST
കൂത്താട്ടുകുളം : കൂത്താട്ടുകുളം ബൈബിൾ കണ്വൻഷന് ഫാ. മാത്യു ചമ്മനാപാടം കൊടിയേറ്റി. വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി വികാരിയും കണ്വൻഷൻ പ്രസിഡന്റുമായ ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം,
കണ്‍വീനർ ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ, ഫാ. അഗസ്റ്റിൻ പുല്ലുകാല, ഫാ. അജീഷ് ബാബു, ഫാ. കുര്യാക്കോസ് തോമസ്, രാജു കുരുവിള, ജോർജ് ഇടപ്പുതുശേരിയിൽ എന്നിവരുടെ നേതൃത്വത്തിൽ ചാപ്പലിലെ ചടങ്ങുകൾക്കു ശേഷമാണ് കൊടിയുയർത്തിയത്.
26 മുതൽ 30 വരെയാണ് കണ്വൻഷൻ. ചാപ്പൽ അങ്കണത്തിലെ പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. വാഹനപാർക്കിംഗിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.